Today: 27 Apr 2024 GMT   Tell Your Friend
Advertisements
ഇന്ത്യയെ മാറ്റാന്‍ കഴിവുള്ള 20 വ്യക്തിത്വങ്ങള്‍ക്ക് ന'ചേഞ്ച് മേക്കര്‍ ഓഫ് ഇന്ത്യാ ന'അവാര്‍ഡ് ഡോ. ജോബിന്‍ എസ് കൊട്ടാരത്തിന് സമ്മാനിച്ചു
Photo #1 - India - Otta Nottathil - change_maker_dr_jobin_s_kottaram_award
ഫോട്ടോ ക്യാപ്ഷന്‍ :ഇന്ത്യയെ മാറ്റാന്‍ കഴിയുന്ന 20 വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന 'ചേഞ്ച് മേക്കര്‍ ഓഫ് ഇന്ത്യാ അവാര്‍ഡ് മുംബൈ ൈ്രടഡന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി ചെയര്‍മാന്‍ ഡോ. ജോബിന്‍ എസ് കൊട്ടാരത്തിന് ബോളിവുഡ് ആക്ടര്‍ സുനില്‍ ഷെട്ടിയും, സൂപ്പര്‍ 30 ഫെയിമും, പത്മശ്രീ ജേതാവുമായ ആനന്ദ് കുമാറും സംയുക്തമായി സമ്മാനിക്കുന്നു.

ചങ്ങനാശ്ശേരി : ഇന്ത്യയെ മാറ്റാന്‍ കഴിവുള്ള 20 വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന 'ചേഞ്ച് മേക്കര്‍ ഓഫ് ഇന്ത്യാ 'അവാര്‍ഡ് ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോബിന്‍ എസ് കൊട്ടാരത്തിന് ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയും, സൂപ്പര്‍ 30 ഫെയിം ആനന്ദ് കുമാറും സംയുക്തമായി സമ്മാനിച്ചു. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

സാമൂഹിക ശക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എ. യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് ഫൌണ്ടേഷനും, നെറ്റ്വര്‍ക്ക് 18 നും സംയുക്തമായാണ് പുരസ്കാര ദാനം സംഘടിപ്പിച്ചത്. മുംബൈ നരിമാന്‍ പോയിന്റിലുള്ള ൈ്രടഡന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ ഇക്ബാല്‍ സിംഗ് ചഹല്‍, ടാറ്റാ ട്രസ്ററ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സിദ്ധാര്‍ഥ് ശര്‍മ, മുംബൈ പോലീസ് കമ്മിഷണര്‍ വിവേക് ഫാന്‍സല്‍ക്കര്‍, നെറ്റ്വര്‍ക്ക് 18 സ്പെഷ്യല്‍ പ്രൊജക്ടസ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് നരസിംഹന്‍,എ. യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് അഗര്‍വാള്‍, മുന്‍ മിസ്സ് ഇന്ത്യയും, നടിയുമായ ഗുല്‍ പനങ് എന്നിവര്‍ പ്രസംഗിച്ചു.ഡോ. ജോബിന്‍ എസ് കൊട്ടാരം മറുപടി പ്രസംഗം നടത്തി.

ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 'പ്രൊജക്റ്റ് ചിത്ര ശലഭം'എന്ന പദ്ധതിയിലൂടെ സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കി അവരെ നേതൃ രംഗത്ത് കൊണ്ടു വരുന്നത് മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്.വീല്‍ ചെയറില്‍ നിന്നും സിവില്‍ സര്‍വീസിലെത്തിയ ഷെറിന്‍ ഷഹാന അടക്കമുള്ളവര്‍ ഈ പദ്ധതിയുടെ ഭാഗമായിരുന്നു.

കുട്ടനാട് കൊട്ടാരം കുടുംബാംഗമായ ഡോ. ജോബിന്‍ എസ് കൊട്ടാരം ചങ്ങനാശ്ശേരി ഇത്തിത്താനം പ്ളസന്റ് വാലിയിലാണ് താമസിക്കുന്നത്. ഭാര്യ ക്രിസ്ററി, മക്കള്‍ എയ്ഡന്‍, നോവ

ചങ്ങനാശ്ശേരി എസ്. ബി കോളജിലെ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജ്മെന്റിലെ എം. ബി. എ പഠനത്തിന് ശേഷം കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കി സ്ട്രേറ്റേജിക് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി.

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ സ്ഥാപകനും, ചെയര്‍മാനുമാണ്.

അമ്പതോളം മോട്ടിവേഷണല്‍ ~അക്കാഡമിക് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
- dated 08 Mar 2024


Comments:
Keywords: India - Otta Nottathil - change_maker_dr_jobin_s_kottaram_award India - Otta Nottathil - change_maker_dr_jobin_s_kottaram_award,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_polling_day_india
കേരളം ഉള്‍പ്പെടെ 13 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
nimishapriya_mother_meet_jail_yemen
നിമിഷപ്രിയയെ അമ്മ കണ്ടു, യെമന്‍ ജയിലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
norka_recruiting_care_givers_to_germany
ജര്‍മനിയിലേയ്ക്ക് കെയര്‍ ഗിവര്‍മാര്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്താന്‍ തീരുമാനം Recent or Hot News
തുടര്‍ന്നു വായിക്കുക
norka_NIFL_language_courses_application_call_for
നോര്‍ക്ക~എന്‍.ഐ.എഫ്.എല്‍ OET/IELTS/GERMAN കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
us_congress_study_report_against_CAA
ഇന്ത്യയിലെ പൗരത്വ ഭേദഗതി ഭരണഘടനാവിരുദ്ധം: യുഎസ് റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
doordarshan_anchor_faints_on_air
വാര്‍ത്ത വായിക്കുന്നതിനിടെ ദൂര്‍ദര്‍ശന്‍ അവതാരക ബോധരഹിതയായി
തുടര്‍ന്നു വായിക്കുക
vasuki_indicus_biggest_snake
ലോകത്തെ ഏറ്റവും വലിയ പാമ്പിനു പേരിട്ടു, വാസുകി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us